13ാം നിലയില്‍ അപകടകരമായ രീതിയില്‍ തൂങ്ങിനിന്ന 5 വയസുകാരനെ രക്ഷപ്പെടുത്തി അയല്‍ക്കാരും വാച്ച്മാനും

13ാം നിലയില്‍ അപകടകരമായ രീതിയില്‍ തൂങ്ങിനിന്ന 5 വയസുകാരനെ രക്ഷപ്പെടുത്തി അയല്‍ക്കാരും വാച്ച്മാനും

ഷാ‍ർജ:  ഷാ‍ർജയില്‍ കെട്ടിടത്തിന്‍റെ 13 മത് നിലയില്‍ അപകടകരമായ രീതിയില്‍ തൂങ്ങിനിന്ന അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി വാച്ച്മാനും അയല്‍ക്കാരും.

അല്‍ താവൂണ്‍ മേഖലയിലാണ് സംഭവമുണ്ടായത്.കളിക്കുന്നതിനിടെ പുറത്തേക്ക് വീണ കുട്ടി ജനലില്‍ തങ്ങി നില്‍ക്കുകയായിരുന്നു. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് അപകടകരമായ രീതിയില്‍ കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ കുട്ടിയുടെ ഫ്ളാറ്റിലെത്തിയ അയല്‍ക്കാർ വാതിലില്‍ തട്ടി വിളിച്ചുവെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടർന്ന് കുട്ടിയുടെ അച്ഛനെ വിളിച്ച് വാതില്‍ തകർത്ത് അകത്ത് കയറുകയും കുഞ്ഞിനെ പതുക്കെ വലിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.

വാതിലിന്‍റെ വിടവ് വളരെ ചെറുതായതിനാല്‍ കുട്ടിയെ ഫ്ളാറ്റിലേക്ക് വലിച്ചെടുക്കും വരെ വാച്ച്മാന്‍ ജനല്‍ ഉയർത്തി നിന്നതും രക്ഷയായി. ഉടന്‍ തന്നെ പോലീസും ഷാ‍ർജ സിവില്‍ ഡിഫന്‍സും കുട്ടിയുടെ അമ്മയും സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ആദേല്‍ അബ്ദേല്‍ ഹഫീസ് അറബ് മാധ്യമത്തോട് പറഞ്ഞു.

കുഞ്ഞ് താഴേക്ക് വീഴുകയാണെങ്കില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ പുതപ്പ് വലിച്ച് പിടിക്കണമെന്ന് കൂടെയുളളവരോട് പറഞ്ഞതിന് ശേഷമാണ് മുകളിലേക്ക് പോയതെന്ന് വാച്ച്മാനായ മുഹമ്മദ് റഹ്മത്തുളളയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.