ക്രിസ്ത്യാനികൾക്ക് ആരാധന നടത്താൻ സർക്കാർ പിന്തുണ നൽകുമെന്ന് നൈജീരിയൻ പ്രസിഡന്റ്

ക്രിസ്ത്യാനികൾക്ക് ആരാധന നടത്താൻ സർക്കാർ പിന്തുണ നൽകുമെന്ന്  നൈജീരിയൻ പ്രസിഡന്റ്

അബുജ: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ രൂക്ഷമായ നൈജീരിയിലെ ദേവാലയങ്ങളിൽ ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിൽ സഭയെ സർക്കാർ പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ഇതിനായി ഇന്റർ-റിലീജിയസ് കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ചർച്ച് ഓഫ് നൈജീരിയ ആംഗ്ലിക്കൻ കമ്മ്യൂണിയൻ സ്റ്റാൻഡിംഗ് കമ്മിറ്റി മീറ്റിംഗിന്റെ ഉദ്ഘാടന വേളയിൽ നൈജീരിയൻ യുവജന കായിക മന്ത്രി സൺഡേ ഡെയർ ആണ് സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സന്ദേശം വായിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായി നൈജീരിയക്കാരോട് പ്രാർത്ഥിക്കാനും സന്ദേശത്തിൽ മുഹമ്മദ് ബുഹാരി അഭ്യർത്ഥിച്ചു.

അടുത്ത വർഷം നൈജീരിയയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഹമ്മദ് ബുഹാരിയുടെ സന്ദേശം എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ നരഹത്യ തുടർക്കഥയാകുന്ന നൈജീരിയയിൽ ഇതിനെതിരെ കണ്ണടയ്ക്കുന്നു മനോഭാവമാണ് 2015 മുതൽ അധികാരത്തിൽ തുടരുന്ന ബുഹാരി സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്. ഇതോടെ ക്രിസ്ത്യാനികൾ തങ്ങളുടെ വോട്ടവകാശം വിവേകപൂർവം ഉപയോഗിക്കണമെന്ന് നൈജീരിയയിലെ മെത്രാന്മാർ ഉപദേശിച്ചിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 ൽ ബോക്കോഹറാം കലാപം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചപ്പോൾ മുതൽ നൈജീരിയ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. ബോക്കോഹറാം തീവ്രവാദികൾക്ക് ഒപ്പം ഫുലാനികളും മേഖലയിൽ പിടിമുറുക്കിയതോടെയാണ് നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നരനായാട്ട് വ്യാപകമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.