എസ്.സി.ഒ ഉച്ചകോടി: പ്രധാനമന്ത്രി ഉസ്ബെക്കിസ്ഥാനില്‍; പുടിനുമായി കൂടിക്കാഴ്ച

 എസ്.സി.ഒ ഉച്ചകോടി: പ്രധാനമന്ത്രി ഉസ്ബെക്കിസ്ഥാനില്‍; പുടിനുമായി കൂടിക്കാഴ്ച

സമര്‍ഖന്ദ്: ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉസ്ബെക്കിസ്ഥാനിലെത്തി. ഉസ്ബെക്ക് നഗരമായ സമര്‍ഖന്ദില്‍ വെച്ച് ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ പ്രാധാന്യമേറിയ കൂടിക്കാഴ്ചയാകും ഇതെന്നാണ് വിലയിരുത്തല്‍.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് എസ്.സി.ഒ ഉച്ചകോടിക്ക് വേണ്ടി നേതാക്കള്‍ നേരിട്ട് എത്തുന്നത്. ഇന്ത്യക്ക് പുറമെ, ചൈന, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് അടക്കമുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.