റോം: ഇറ്റാലിയന്‍ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യം. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കോട്ടയം ഏറ്റുമാനൂർ സ്വദേശി സിബി മാണി കുമാരമംഗലമാണ് മത്സരരംഗത്തുള്ളത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജൻ ഇറ്റാലിയൻ സെനറ്റിലേക്ക് മത്സരിക്കുന്നത്.
32 വർഷമായി റോമിൽ താമസമാക്കിയ അദ്ദേഹം റോമിലെ ഡെമോക്രറ്റിക് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 2017 മുതൽ പാർട്ടിയിൽ സജീവമായുണ്ട്. നിലവിൽ പാര്‍ട്ടിയുടെ റോമൻ മേഖല പ്രസിഡന്റ് ആണ്.
നാഷണൽ അസംബ്ലി മെമ്പർ, എമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ റിജിയണൽ ഇൻചാർജ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി ആണ് തനിക്ക് മത്സരത്തിന് അവസരം നൽകിയതെന്നു സിബി മാണി കുമാരമംഗലം പറഞ്ഞു.
First Malayalee contesting for Italian Parliament Election
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.