കുവൈറ്റ് സിറ്റി: പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പൗരസ്വീകരണം നൽകുന്നു. 'സ്നേഹ നിലാവ്' എന്നു പേരിട്ടിരിക്കുന്ന പൗരസ്വീകരണം സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകിട്ട് 6.30ന് അബ്ബാസിയാ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്.
കുവൈറ്റിലെ സാമുദായിക,സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പി കെ സി(എം)ൻ്റെ ഭാരവാഹികളായ അഡ്വ.സുബിൻ അറക്കൽ, ജോബിൻസ് ജോൺ, സുനിൽ തൊടുക എന്നിവർ അറിയിച്ചു.
രാമപുരം അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി റോഷി അഗസ്റ്റിൻ കുവൈറ്റിൽ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.