കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയര്‍ കട്ട് ഡയമണ്ടായ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരികെ നല്‍കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരികെ നൽകണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും രംഗത്തെത്തിയിരിക്കുന്നത്.
കള്ളിനന്‍ I എന്നും അറിയപ്പെടുന്ന വജ്രക്കല്ലിനു വേണ്ടിയാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ കോളനി ഭരണകാലത്ത് ബ്രിട്ടീഷ് രാജ കുടുംബത്തിന് കൈമാറിയതായിരുന്നു ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക. 1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്.
എത്രയും പെട്ടെന്ന് കള്ളിനന്‍ വജ്രം രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ സാമൂഹിക പ്രവര്‍ത്തകനായ താന്‍ഡ്യൂക്‌സോലോ സബേല രംഗത്തെത്തിയിരുന്നു.
ഗ്രേറ്റ് സ്റ്റാറിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനായി ഒരു നിവേദനവും ആരംഭിച്ചിട്ടുണ്ട്. ആറായിരത്തിലധികം പേര്‍ ഇതിനോടകം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.