നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ

നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ

ദുബായ്: നടി ഭാവനക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയാണ് വിസ കൈമാറിയത്. 

10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 2019 ജൂണിലാണ് യു.എ.ഇ ഗോൾഡൻ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.