അബുദാബി: ആരോഗ്യപരിപാലത്തില്‍ പുതിയ ചലഞ്ചൊരുക്കി അബുദബി ഹെല്‍ത്ത് സെന്‍റർ. വ്യക്തികളെ നടക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചലഞ്ച്. ആറാഴ്ചയ്ക്കുളളില്‍ ഒരു ബില്ല്യണ്‍ ചുവടുകള്‍ വയ്ക്കുകയെന്നുളളതാണ് അബുദബി പബ്ലിക് ഹെല്‍ത്ത് സെന്‍റർ ആരംഭിച്ച ഇന്‍ററാക്ടീവ് ചലഞ്ച്.
ഒക്ടോബർ 23 ന് ആരംഭിച്ച് 26 ന് അവസാനിക്കുന്ന 9 മത് ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ ഫിസിക്കല്‍ ആക്ടിവിറ്റി ആന്‍റ് ഹെല്‍ത്ത് കോണ്‍ഗ്രസ് അബുദബിയില്‍ സമാപിക്കുമ്പോഴേക്കും ലക്ഷ്യം കൈവരിക്കണം.
സെപ്റ്റംബർ 23 മുതല്‍ ഒക്ടോബർ 26 വരെയുളള ആറാഴ്ചക്കാലമാണ് ചലഞ്ചിന്‍റെ സമയദൈർഘ്യം. പങ്കെടുക്കുന്നവർക്ക് അവരുടെ നടത്തത്തിന്‍റെ പുരോഗതി ട്രാക്ക് ചെയ്യാനും ക്യാംപെയിനിലേക്ക് സംഭാവന ചെയ്യാനും എസ് ടി ഇ പിപിഐ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എത്തിഹാദ് എയർവേയ്സിന്‍റെ ടിക്കറ്റാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുക. പ്രായഭേദമന്യേ ചലഞ്ചിന്‍റെ ഭാഗമാകാം. അബുദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലാണ് ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ ഫിസിക്കല്‍ ആക്ടിവിറ്റി ആന്‍റ് ഹെല്‍ത്ത് കോണ്‍ഗ്രസ് നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.