കേരളത്തിലും പ്രമുഖ വ്യക്തികളെ വധിക്കാന്‍ പദ്ധതിയിട്ടു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കേരളത്തിലും പ്രമുഖ വ്യക്തികളെ വധിക്കാന്‍ പദ്ധതിയിട്ടു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കൊച്ചി: കേരളത്തിലും പ്രമുഖ വ്യക്തികളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍ഐഎ. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉള്ളത്.

പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകള്‍ ഇതിന് തെളിവായി എന്‍ഐഎ അപേക്ഷയോടൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

അതേസമയം പോപ്പുലര്‍ഫ്രണ്ട് വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നവരുടെ പേരുകള്‍ എന്‍ഐഎ പുറത്തു വിട്ടില്ല. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളത്തിലെ പ്രമുഖരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്നതിന്റെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടത്.

അതേസമയം കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് പ്രതികളെ ഏഴുദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 30 രാവിലെ 11 വരെയാണ് കസ്റ്റഡി കാലാവധി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.