കാട്ടിൽ തെക്കേതിൽ ജേതാവ്

കാട്ടിൽ തെക്കേതിൽ ജേതാവ്

മങ്കൊമ്പ്: പുളിങ്കുന്ന് ആറിനെ ആവേശത്തിമിർപ്പിൽ എത്തിച്ച പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്  (പിബിസി)  തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാവായി.
ഫൈനലിൽ 3:49 സെക്കൻഡ് സമയം കൊണ്ടാണ് ജേതാക്കൾ തുഴഞ്ഞെത്തിയത്.

പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും എൻസിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുമരകം നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. ഹീറ്റ്സിൽ മൂന്നാമത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കുമരകം ബോട്ട് ക്ലബ്ബ് തുഴഞ്ഞ സെന്റ് പയസ് ചുണ്ടനും രണ്ടാമത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനും ഒന്നാം സ്ഥാനം നേടി.

ഇരുട്ടുകുത്തി എ ഗ്രേഡിൽ ചാത്തങ്കരി സിബിസി ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കൽ ഒന്നും കൊടുക്കുന്ന ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ മങ്കൊമ്പ് ബോട്ട് ക്ലബ്ബിന്റെ ദാനിയൽ ഒന്നും കളർകോട് ബോട്ട് ക്ലബ്ബിന്റെ കുറുപ്പ്പറമ്പൻ രണ്ടും സ്ഥാനം നേടി.

മത്സരം നിയമസഭാ ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ചുണ്ടൻ വെള്ള മത്സര വിജയികൾക്ക് കലക്ടർ വി ആർ കൃഷ്ണ തേജ ട്രോഫി നൽകി ചെറുവള്ളങ്ങളിലെ വിജയികൾക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ സമ്മാനം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.