മുഖം കണ്ണാടി പോലെ തിളങ്ങും; കഞ്ഞിവെള്ളം കൊണ്ടൊരു ഫേഷ്യല്‍

മുഖം കണ്ണാടി പോലെ തിളങ്ങും; കഞ്ഞിവെള്ളം കൊണ്ടൊരു ഫേഷ്യല്‍

തിളങ്ങുന്ന ചര്‍മ്മം പലരുടെയും സ്വപ്നമാണ്. മേക്കപ് ഇല്ലാതെ തന്നെ ചര്‍മ്മം തിളങ്ങണമെന്നും അത് ദിവസം മുഴുവന്‍ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നവരാകും നമ്മളില്‍ പലരും. ഇതിനായി നിരവധി മരുന്നുകളും ക്രീമുകളും നാം ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ എല്ലാത്തിനും ഫലം കണ്ടെന്ന് വരില്ല.

തിളങ്ങുന്ന ചര്‍മ്മത്തിനായി വീട്ടില്‍ തന്നെ ട്രീറ്റ്മെന്റ് നടത്താന്‍ സാധിക്കുന്ന ഈ കാലത്ത് നാമെന്തിന് അത് തേടി പുറത്ത് പോകണം. അത്തരത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ഫേഷ്യലാണ് ഇവിടെ പറയുന്നത്. കൊറിയന്‍ രീതിയിലുള്ള ഫേഷ്യലാണ് ഇത്. മൂന്ന് ചേരുവകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ.

കഞ്ഞിവെള്ളം, കറ്റാര്‍വാഴ, വൈറ്റമിന്‍ സി ഓയില്‍ എന്നിവയാണവ. വീട്ടില്‍ ചോറ് ഊറ്റുമ്പോള്‍ ബാക്കി വരുന്ന കഞ്ഞിവെളളം ഉപയോഗിച്ചാല്‍ മതിയാകും. അത് പുളിപ്പിച്ചതാണെങ്കില്‍ കുറച്ച് കൂടി നല്ലതെന്നാണ് പറയുന്നത്. തിളങ്ങുന്ന, ചുളിവുകള്‍ ഇല്ലാത്ത ചര്‍മ്മത്തിനായി കഞ്ഞിവെള്ളം ഉപയോഗിക്കാം. മുടിയുടെ ആരോഗ്യവും ഇത് വര്‍ധിപ്പിക്കും.

അടുത്ത ചേരുവ കറ്റാര്‍ വാഴയാണ്. ആരോഗ്യവും സൗന്ദര്യവും മുടിയഴകും വര്‍ധിപ്പിക്കുന്ന കറ്റാര്‍വാഴ ഇന്ന് വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് വളരെ നല്ലതാണ്.

മൂന്നാമതായി വേണ്ടത് വൈറ്റമിന്‍ സി കാപ്‌സ്യൂളാണ്. ഹൈപ്പര്‍പിഗ്മെന്റേഷന്‍ നിയന്ത്രിക്കുന്നതിനും ചര്‍മ്മത്തെ പ്രകൃതിദത്തമായി പോഷിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ചുളിവുകള്‍, പാടുകള്‍, ചര്‍മ്മവീക്കം, മുഖക്കുരു, അള്‍ട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങള്‍, സൂര്യാഘാതം എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. വൈറ്റമിന്‍ ഇ ക്യാപ്സ്യൂളുകള്‍ മെഡിക്കല്‍ ഷോപ്പുകളിലും മറ്റും ലഭ്യമാണ്.

തയ്യാറാക്കുന്ന വിധം

പുളിച്ച കഞ്ഞിവെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് വൈറ്റമിന്‍ സി ക്യാപ്സ്യൂളും പൊട്ടിച്ച് ചേര്‍ത്ത് ഇളക്കണം. ക്രീം ആകുന്നത് വരെ ഇവ മിക്സ് ചെയ്യണം. ഫ്രിഡ്ജില്‍ വെച്ചോ അല്ലാതെയോ ഇവ ഉപയോഗിക്കാം.

മിശ്രിതം മുഖത്ത് പുരട്ടുന്നതിന് മുന്‍പ് നന്നായി മുഖം കഴുകണം. മുഖം വൃത്തിയായി തുടച്ച ശേഷം ക്രീം പുരട്ടി അല്‍പ നേരം മസാജ് ചെയ്തതിന് ശേഷം കഴുകാം. കാര പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുഖത്ത് ആദ്യം ആവി പിടിയ്ക്കണം. പിന്നീട് ഐസ് മസാജ് ചെയ്ത ശേഷം ഈ മിശ്രിതം ചേര്‍ത്ത് വീണ്ടും മസാജ് ചെയ്യുന്നത് കൂടുതല്‍ നല്ലതാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുഖവും കണ്ണാടി പോലെ തിളങ്ങും...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.