ഉക്രെയ്ന്‍ സൈനികന്‍ മിഖൈലോ ഡയനോവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍.
കീവ്: റഷ്യന്‍ സേന പിടികൂടി മാസങ്ങള്‍ കഴിഞ്ഞ് വിട്ടയച്ച ഉക്രെയ്ന്‍ സൈനികന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഉക്രെയ്ന്‍ സൈന്യം. മിഖൈലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിന് മുമ്പും വിട്ടയച്ച ശേഷവുമുള്ള ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
മുഖത്തും കൈകളിലും പരിക്കേല്‍ക്കുകയും മെലിഞ്ഞ് എല്ലും തോലുമാകുകയും ചെയ്ത ഡയനോവിനെ കണ്ടവരെല്ലാം ശരിക്കും ഞെട്ടി. റഷ്യന്‍ സൈന്യത്തിന്റെ കൊടും ക്രൂരതയെ ശപിച്ചു. പക്ഷേ, ഡയനോവ് ഭാഗ്യവാനാണെന്ന് ഉക്രെയ്ന്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്തു. കാരണം ജീവന്‍ നഷ്ടമായില്ലല്ലോ.
'ഭാഗ്യവാന്മാരില്‍ ഒരാളാണ് മിഖൈലോ ഡയനോവ്. സഹപ്രവര്‍ത്തകരായ പലരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി. നാസിസം പിന്തുടരുന്ന റഷ്യ ഇത്തരത്തിലാണ് ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കുന്നത്'- ഉക്രെയ്ന്‍ കുറ്റപ്പെടുത്തി.
മരിയോപോളിലെ സ്റ്റില്‍പ്ലാന്റിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ് ഈ വര്‍ഷം ആദ്യമാണ് ഡയനോവ് പിടിയിലാകുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹമടക്കം 205 തടവുകാരെ റഷ്യ മോചിപ്പിക്കുന്നത്.
നിലവില്‍ കീവിലെ സൈനിക ആശുപത്രിയിലാണ് ഡയനോവ് ഇപ്പോള്‍ ഉള്ളത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തിന് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവരുമെന്നാണ് വിവരം.
കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ അതിന് കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരഭാരം അടക്കം മെച്ചപ്പെടാനുണ്ട്. അല്ലാത്തപക്ഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത് അപകടകരമാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.