ഫിഫ ലോകകപ്പ് ലാസ്റ്റ് മിനിറ്റ് സെയില്‍, ടിക്കറ്റുകള്‍ ഇന്ന് മുതല്‍

ഫിഫ ലോകകപ്പ് ലാസ്റ്റ് മിനിറ്റ് സെയില്‍,  ടിക്കറ്റുകള്‍ ഇന്ന് മുതല്‍

ദോഹ: ലോകകപ്പ് മത്സരങ്ങള്‍ക്ക് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ന് മുതല്‍ ടിക്കറ്റെടുക്കാനുളള സൗകര്യം ഒരുക്കി അധികൃതർ.

ടിക്കറ്റ് വില്‍പനയുടെ അവസാന ഘട്ടമാണിത്.FIFA.com/tickets എന്ന ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ ലഭിക്കുക.

ലോകകപ്പ് ഫൈനല്‍ ദിവസമായ ഡിസംബർ 18 വരെ ടിക്കറ്റ് വില്‍പന തുടരും. കാറ്റഗറി 1,2,3,4 വിഭാഗങ്ങളിലായി ടിക്കറ്റ് ലഭ്യമാകും.

ഇതില്‍ നാലാം വിഭാഗം ഖത്തറിലെ താമസക്കാർക്ക് മാത്രമായിട്ടുളളതാണ്. ഇതുവരെ 24.5 ലക്ഷം മാച്ച് ടിക്കറ്റുകളാണ് സംഘാടകർ വിറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.