വെബ്‌സീരീസില്‍ സൈനികരെ അധിക്ഷേപിച്ചു; സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

വെബ്‌സീരീസില്‍ സൈനികരെ അധിക്ഷേപിച്ചു; സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

ബീഹാര്‍: വെബ് സീരീസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ സിനിമാ നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബിഹാറിലെ ബെഗുസാരായി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മുന്‍ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാറിന്റെ നടപടി.

വെബ് സീരീസില്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതായി 2020ല്‍ നല്‍കിയ പരാതിയില്‍ ശംഭുകുമാര്‍ ആരോപിച്ചിരുന്നു. ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ എഎല്‍ടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തത്. ശോഭ കപൂറിന് ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്.

ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരായില്ല. പകരം സീരീസിലെ ചില രംഗങ്ങള്‍ നീക്കം ചെയ്‌തെന്ന് ഇരുവരും കോടതിയെ അറിയിക്കുകയാണുണ്ടായത്. കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.