കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സി പ്രീസീസൺ പോരാട്ടം നാളെ

കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സി പ്രീസീസൺ പോരാട്ടം നാളെ

കൊച്ചി: പ്രീസീസൺ മത്സരത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഐലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയെ നേരിടും. ഒക്ടോബർ ഏഴിന് ഐഎസ്എൽ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിൻ്റെ അവസാന പ്രീസീസൺ മത്സരമാവും ഇത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടാവില്ല. 

ഇതുവരെ കളിച്ച സൗഹൃദ മത്സരങ്ങളൊക്കെ കൊച്ചി പനമ്പള്ളി നഗറിൽ വച്ചായിരുന്നു. പ്രീസീസണിൽ ആകെ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് നാലിലും വിജയിച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് ഐഎസ്എൽ ആരംഭിക്കുക.

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും.

ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.