നാഗ്പുര്‍: ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം ഉന്നയിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ എടുത്തില്ലെങ്കില്‍ മതാടിസ്ഥാന അസമത്വവും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വ രൂപം നഷ്ടപ്പെട്ടു പോകുമെന്നുമാണ് ആര്‍എസ്എസ് മേധാവിയുടെ ആരോപണം.
മതാടിസ്ഥാനത്തിലുള്ള അസമത്വം കാരണം പ്രശ്‌നങ്ങളുള്ള കൊസോവോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവത് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാഗ്പുരില്‍ ആര്‍എസ്എസിന്റെ ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തില്‍ ജനസംഖ്യാ സമത്വവും പ്രധാന്യം അര്‍ഹിക്കുന്നു. അത് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളില്‍ വരെ വ്യത്യാസം ഉണ്ടാക്കുന്നു. ജനസംഖ്യയ്ക്ക് വിഭവസമ്പത്ത് വേണം. ആവശ്യമായ വിഭവസമ്പത്തില്ലാതെ ജനസംഖ്യ വര്‍ധിച്ചാല്‍ അതൊരു ഭാരമാകും. എല്ലാവരുടെയും താല്‍പര്യം മനസില്‍ കണ്ടുള്ള ജനസംഖ്യാനയമാണ് രൂപീകരിക്കേണ്ടതെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.
ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. എല്ലാ മേഖലകളിലും ഒരു പോലെ അവകാശങ്ങളും നല്‍കണം. ആദ്യം നമ്മുടെ വീടുകളില്‍ മാറ്റങ്ങള്‍ കൊണ്ടു വരണം. അത് സംഘടന വഴി സമൂഹത്തിലേക്കും എത്തിക്കണം. സ്ത്രീകള്‍ക്ക് തുല്യത നല്‍കിയില്ലെങ്കില്‍ രാജ്യം പുരോഗമിക്കില്ല. സ്ത്രീകളെയും പുരുഷന്‍മാരെയും ആശ്രയിച്ചാണ് സമൂഹം നിലനില്‍ക്കുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.