രസതത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്; അംഗീകാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്

രസതത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്; അംഗീകാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്

കാരോലിന്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡാല്‍, ബാരി ഷാര്‍പ്പ്ലെസ് എന്നിവര്‍.

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞ കരോലിന്‍ ബെര്‍ട്ടോസി, കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല പ്രൊഫ. മോര്‍ട്ടന്‍ മെല്‍ഡാല്‍, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രി, ബയോ ഓര്‍ത്തഗോണല്‍ കെമിസ്ട്രി എന്നീ മേഖലകളിലെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

ഈ പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടോസി. രണ്ടു തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഡോ. ഷാര്‍പ്ലെസ്. 2001 ലും ബാരി ഷാര്‍പ്ലെസ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയിരുന്നു. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോര്‍ട്ടന്‍ മെല്‍ഡലിനൊപ്പം തുടക്കമിട്ടയാളാണ് ഷാര്‍പ്ലെസ്.

കഴിഞ്ഞ വര്‍ഷം ശാസ്ത്രജ്ഞരായ ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു.സി മക്മില്ലനുമായിരുന്നു രസതന്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 2020 ല്‍ ഇമ്മാനുവല്‍ ചാര്‍പെന്റിയറിനും ജെന്നിഫര്‍ ഡൗഡ്നയ്ക്കും പുരസ്‌കാരം ലഭിച്ചു.

ഇന്നലെ പ്രഖ്യാപിച്ച ഭൗതിക ശാസ്ത്രത്തിനുള്ള നൊബേലും മൂന്ന് പേരാണ് പങ്കിട്ടത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.

കഴിഞ്ഞ വര്‍ഷവും ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെല്‍മാന്‍, ജ്യോര്‍ജിയോ പാരിസി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.