കര്‍ണാടക: ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിൽ നിന്നുമാണ് സോണിയ ഗാന്ധി പദയാത്രയിൽ ചേര്‍ന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നെഹ്റു കുടുംബാംഗങ്ങള്‍ ഒന്നിച്ച് സംസ്ഥാനത്തെത്തിയതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തിരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കു കൂടി തുടക്കമിടുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയും കര്‍ണാടകയിലെ യാത്രയുടെ ഭാഗമാവുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക വെള്ളിയാഴ്ച്ചയാണ് യാത്രയില്‍ പങ്കെടുക്കുക.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും തമ്മിലുള്ള ഭിന്നതയില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. തിങ്കളാഴ്ച സംസ്ഥാനത്തെത്തിയ സോണിയഗാന്ധി ഇരു നേതാക്കളെയും പ്രത്യേകം പ്രത്യേകം കണ്ടിരുന്നു. നിയമസഭാ തിരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ചു നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്.
ഭാരത് ജോഡോ യാത്ര ഇരുനേതാക്കളുടെയും ഐക്യത്തിന് വഴിവെക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്കുമുണ്ട്. ഇന്നത്തെ പദയാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.