നബി ദിനം അബുദാബിയില്‍ പാർക്കിംഗ് സൗജന്യം

നബി ദിനം അബുദാബിയില്‍ പാർക്കിംഗ് സൗജന്യം

അബുദാബി: നബി ദിനത്തോട് അനുബന്ധിച്ച് അബുദാബിയില്‍ ഒക്ടോബർ 8 ശനിയാഴ്ച പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച മുതല്‍ ഒക്‌ടോബർ 10 തിങ്കളാഴ്ച രാവിലെ 7.59 വരെ അബുദാബിയിൽ പാർക്കിംഗും ടോളുകളും സൗജന്യമായിരിക്കും. 

കൂടാതെ, മുസഫ എം-18 ട്രക്ക് പാർക്കിംഗ് ലോട്ടിലെ പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കും.ഉപഭോക്തൃ സേവന കേന്ദ്രങ്ങളും പ്രവർത്തിക്കില്ല. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ എല്ലാ സേവനങ്ങളും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒക്ടോബർ 8 ശനിയാഴ്ച യുഎഇയിലെ എല്ലാ പൊതു സ്വകാര്യ മേഖലകളിലും ശമ്പളത്തോടുകൂടിയുളള പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.