ഐ.എസ്.എലിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്; ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരേ

ഐ.എസ്.എലിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്; ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരേ

കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ കരുത്തരായ ആരാധകര്‍ക്ക് ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ജെസല്‍ കാര്‍ണെയ്റോ ക്യാപ്റ്റനായ ടീമില്‍ സഹല്‍ അബ്ദുല്‍ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്.

പ്രഭ്സുഖന്‍ ഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാര്‍, ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, രാഹുല്‍ കെ.പി തുടങ്ങിയവരെല്ലാം മഞ്ഞപ്പടയുടെ പ്രീയപ്പെട്ടവര്‍ തന്നെ. മറുപുറത്ത് കഴിഞ്ഞ സിസണുകളിലെ മോശം പ്രകടനത്തോടെ ദുര്‍ബലര്‍ എന്ന കുപ്പായം അണിഞ്ഞാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങുന്നത്.

മികച്ച ടീമിനെ കളത്തിലിറക്കി മത്സരം ജയിക്കാന്‍ ഈസ്റ്റ് ബംഗാളും സജ്ജമാണ്. ഒപ്പം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമെത്തിയ സീസണായി മഞ്ഞ കടലിലെ ആരാധക തിരമാലകളും തയ്യാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.