യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ, റെഡ് അല‍ർട്ടുകള്‍

യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ, റെഡ് അല‍ർട്ടുകള്‍

ദുബായ്: യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലർട്ടുകള്‍ നല്‍കി. രാജ്യത്ത് പൊതുവെ അന്തരീക്ഷം മേഘാവൃതമായിരിക്കും. റോഡുകളില്‍ വേഗപരിധി സംബന്ധിച്ച അറിയിപ്പുകള്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കി. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. അന്തരീക്ഷ ഈർപ്പം 10 മുതല്‍ 55 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.