ഇന്ത്യ എവിടെ നിന്നും എണ്ണ വാങ്ങും; റഷ്യയില്‍ നിന്ന് വാങ്ങരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല: പെട്രോളിയം മന്ത്രി

ഇന്ത്യ എവിടെ നിന്നും എണ്ണ വാങ്ങും; റഷ്യയില്‍ നിന്ന്  വാങ്ങരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല: പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷവും ഇന്ത്യ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് ക്രൂഡോയില്‍ വാങ്ങുന്നതിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ഏപ്രില്‍ മുതല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 50 മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വെറും 0.2 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അത് 10 ശതമാനത്തോളമായി ഉയര്‍ന്നു. ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.