വന്‍ ബഹിരാകാശ കുതിപ്പിന് ഇന്ത്യ; ആറ് ടണ്‍ വിക്ഷേപണ ശേഷി നേടാനൊരുങ്ങി ഐ.എസ്. ആര്‍.ഒ

വന്‍ ബഹിരാകാശ കുതിപ്പിന് ഇന്ത്യ; ആറ് ടണ്‍ വിക്ഷേപണ ശേഷി നേടാനൊരുങ്ങി ഐ.എസ്. ആര്‍.ഒ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആറ് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും വാണിജ്യ വിക്ഷേപണത്തിലും വന്‍ കുതിപ്പിന് കളമൊരുങ്ങുന്ന പദ്ധതിയിലൂടെ ഇന്ത്യയുടെയും ബ്രിട്ടണിന്റെയും ഭാഗമേറിയ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്.

രാജ്യത്തിന്റെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീയും ബ്രിട്ടീഷ് കമ്പനിയായ വണ്‍ വെബ്ബിന്റെ 36 കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുമാണ് ഒന്നിച്ച് വിക്ഷേപിക്കുന്നത്. ഈ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം ആറ് ടണ്‍ ആണ്. ഒക്ടോബര്‍ 22ന് പുലര്‍ച്ചെ 12.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തിലാണ് വിക്ഷേപണം.

ഇതുവരെ പി.എസ്.എല്‍.വി.റോക്കറ്റില്‍ രണ്ട് ടണ്ണില്‍ താഴെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിരുന്നത്. 500കിലോ വരെയുള്ള കുഞ്ഞന്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി)എന്ന പേടകവും ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്.

മനുഷ്യ ദൗത്യവും ഗോളാന്തര യാത്രകളും പോലുള്ള വമ്പന്‍ ദൗത്യങ്ങള്‍ക്ക് ആറ് ടണ്‍ വിക്ഷേപണ ശേഷിയെങ്കിലും അനിവാര്യമാണെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പേ അമേരിക്കയും റഷ്യയും സമീപകാലത്ത് ചൈനയും വരെ നേടിയതാണ് ഈ ശേഷി. ഇന്ത്യന്‍ സാങ്കേതിക വിദ്യയ്ക്ക് ചെലവ് കുറവാണ്. അതിനാല്‍ ദൗത്യം വിജയിച്ചാല്‍ ഭാവിയില്‍ ലോക രാജ്യങ്ങളുടെ വാണിജ്യ വിക്ഷേപണത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയ്ക്ക് ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.