ഘോഷ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഘോഷ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഘോഷ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.

ഞായറാഴ്ച രാവിലെ നനന്‍പാറ മേഖലയിലെ മസുപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഘോഷ യാത്രയുടെ വണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വടി വൈദ്യുത കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. വണ്ടിയില്‍ ഉണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു.

മൂന്ന് കുട്ടികളടക്കം നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ മറ്റ് നാല് പേരെ ബഹ്റൈച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.