മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്നൊന്നില്ലെന്നും തനിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദവും പിന്തുണയുമുണ്ടെന്നും ശശി തരൂര്‍. ഇരുവരോടും ഒരു പക്ഷപാതവും അവര്‍ക്കില്ല. 2024ലെ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാരാഷ്ട്ര പിസിസി ഓഫിസിലെ പാര്‍ട്ടി യോഗത്തിനുശേഷം തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
പാര്‍ട്ടിയില്‍ മാറ്റം വരണം. മാറ്റത്തിന്റെ ഉള്‍പ്രേരകം ഞാനാണെന്ന ചിന്ത തനിക്കുണ്ട്. അനുഭവ സമ്പത്തുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ രാജ്യത്തെ ഭംഗിയായി നയിച്ചിരുന്നു. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ തിലക് ഭവനില്‍ ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തരൂരിനെ സ്വാഗതം ചെയ്തു. മുന്‍ എംപിമാരായ പ്രിയ ദത്ത്, ഭല്‍ചന്ദ്ര മുംഗേക്കര്‍ എന്നിവര്‍ യോഗത്തിനെത്തിയിരുന്നു. തിലക് ഭവനില്‍ എത്തുന്നതിനു മുന്‍പ് അംബേദ്കറുടെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച തരൂര്‍ ശിവാജി പാര്‍ക്കിലെ ഛത്രപതി ശിവാജി സ്മാരകവും സിദ്ധിവിനായക് ക്ഷേത്രവും സന്ദര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.