ഇഞ്ചുറി ടൈമിലെ ആ ഗോള്‍; ജംഷേദ്പുരിനെ വീഴ്ത്തി ഒഡിഷ

ഇഞ്ചുറി ടൈമിലെ ആ ഗോള്‍; ജംഷേദ്പുരിനെ വീഴ്ത്തി ഒഡിഷ

ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരില്‍ ജംഷേദ്പുരിനേ തോല്‍പ്പിച്ച് ഒഡിഷ എഫ്സി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ആദ്യ പത്ത് മിനിറ്റിനുളളില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന് ശേഷമാണ് ഒഡിഷ ശക്തമായി തിരിച്ചുവന്നത്.

മോശം കാലാവസ്ഥ മൂലം വൈകി തുടങ്ങിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ജംഷേദ്പുര്‍ ലീഡെടുത്തു. പെനാല്‍റ്റി ബോക്സിലേക്ക് വന്ന ക്രോസ് പ്രതിരോധിക്കുന്നതിനിടയില്‍ ഡിഫെന്‍ഡര്‍ക്ക് പിഴച്ചു. പന്ത് ഉഗ്രന്‍ ഷോട്ടിലൂടെ ചുക്വു വലയിലെത്തിച്ചു.

ഒഡിഷ എഫ്സി തിരിച്ചടിക്കാനുളള ശ്രമം ആരംഭിക്കുന്നതിന് മുന്നേ വീണ്ടും പ്രതിരോധത്തിലായി. 10-ാം മിനിറ്റില്‍ ജംഷേദ്പുര്‍ രണ്ടാം ഗോള്‍ നേടി. ഇത്തവണ ബോറിസ് സിങ് തങ്ജാമാണ് സ്‌കോര്‍ ചെയ്തത്. ഇടത് വിങ്ങില്‍ നിന്ന് ലെഫ്റ്റ് ബാക്ക് റിക്കി ലല്ലവ്മാവ്മയുടെ ക്രോസ് അനായാസം തങ്ജാം വലയ്ക്കുള്ളിലാക്കി.

എന്നാല്‍ 17-ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഉഗ്രന്‍ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയാണ് മൗറീഷ്യോ ഗോള്‍ നേടിയത്. ആദ്യ പകുതി 2-1 ന് ജംഷേദ്പുര്‍ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഒഡിഷ ആക്രമിച്ചു കളിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ജംഷേദ്പുരിനേ ഞെട്ടിച്ച് കൊണ്ട് ഒഡിഷ രണ്ടാം ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ഐസാക് വന്‍മല്‍സാവ്മയാണ് കിടിലന്‍ ഇടം കാലന്‍ ഷോട്ടിലൂടെ ഗോളടിച്ചത്.

കളി സമനിലയില്‍ അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ജംഷേദ്പുരിനേ കണ്ണീരിലാഴ്ത്തി ഒഡിഷയുടെ വിജയഗോളും പിറന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.