മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തും

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലെത്തും. നോർവെ, ബ്രിട്ടന്‍ സന്ദർശനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. മൂന്ന് ദിവസം അദ്ദേഹം യുഎഇയിലുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക പരിപാടികളൊന്നുമില്ല. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം 15 ന് കേരളത്തിലെത്തും.

ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.