കെഇഎഎം 2022 മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് പുറത്തുവിട്ടു; ഡൌൺലോട് ചെയ്യേണ്ടത് ഇങ്ങനെ

കെഇഎഎം 2022 മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് പുറത്തുവിട്ടു; ഡൌൺലോട് ചെയ്യേണ്ടത് ഇങ്ങനെ

ന്യൂഡൽഹി: കെഇഎഎം 2022 മൂന്നാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു. കെഇഎഎം മൂന്നാം ഘട്ട കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അവരുടെ അലോട്ട്‌മെന്റ് ഫലം cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സീറ്റ് അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്യുന്നതിന് അപേക്ഷകർ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകളായ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിക്കുക.

എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ കെഇഎഎം അലോട്ട്‌മെന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 14-ന് ഉച്ചയ്ക്ക് 12.00 വരെ അപേക്ഷിക്കാവുന്നതാണ്. ഇതൊരു കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയാണ്. കൂടാതെ സീറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മെറിറ്റ്, കൗൺസലിംഗ് രജിസ്ട്രേഷൻ സമയത്ത് പൂരിപ്പിച്ച ഓപ്ഷനുകൾ, കെഇഎഎം 2022 വഴിയുള്ള സീറ്റുകളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് അനുവദിച്ചിരിക്കുന്നത്. 

കെഇഎഎം മൂന്നാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ഫലം 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in. സന്ദർശിക്കുക
ഹോം പേജിൽ, കെഇഎഎം കാൻഡിഡേറ്റ് പോർട്ടൽ 2022 ക്ലിക്ക് ചെയ്യുക
ഒരു പുതിയ പേജ് തുറക്കും 
ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ആക്‌സസ് കോഡും നൽകുക
സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കെഇഎഎം മൂന്നാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ഫലം 2022 സ്‌ക്രീനിൽ പ്രദർശിപ്പിക്കും
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കുക.

കെഇഎഎം 2022-ന്റെ സീറ്റ് അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്‌ത ശേഷം, വിദ്യാർത്ഥികൾ സിഇഇ നൽകിയ കെഇഎഎം 2022 സീറ്റ് അലോട്ട്‌മെന്റ് മെമ്മോ, അയച്ച ഫീസ് രസീത്, കെഇഎഎം 2022 അഡ്മിറ്റ് കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ അസൽ രേഖകൾ സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ റിപ്പോർട്ട് ചെയ്യണം.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.