വിശാഖപട്ടണം: ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തില്‍ നിന്നും ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ ആണവപോര്‍മുഖം ഘടിപ്പിക്കാവുന്ന തരത്തിലുള്ള മിസൈലുകള്‍. ദീര്‍ഘദൂരത്തില്‍ ആണവ പ്രഹരം നടത്താവുന്ന മിസൈലാണ് അതീവ കൃത്യതയോടെ നാവിക സേന പരീക്ഷിച്ചത്.
പ്രതിരോധ വകുപ്പ് പുറത്തുവിട്ട വിശദമായ റിപ്പോര്‍ട്ടാണ് ലോകശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടിയിരിക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ചൈനയുടെ പസഫിക്കിലെ പ്രകോപനങ്ങളും നിലനില്‍ക്കേ ഇന്ത്യയുടെ തയ്യാറെടുപ്പ് ക്വാഡ് സഖ്യത്തിനും മേഖലയിലെ ചെറുരാജ്യങ്ങള്‍ക്കും ഗുണമാകും.
ഇന്ത്യയുടെ ആണവോര്‍ജ്ജ അന്തര്‍വാഹിനി അരിഹന്തില്‍ നിന്നും ഇന്നലെയാണ് മിസൈലുകള്‍ കുതിച്ചത്. കടലിനടിയില്‍ നിന്നും തിരകളെ തുളച്ച് ആകാശത്തേക്ക് കുതിച്ച മിസൈല്‍ സ്വയം നിയന്ത്രിത കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ വിദൂര ലക്ഷ്യം തകര്‍ത്തു. 750 കിലോമീറ്ററിലെ ലക്ഷ്യമാണ് മിസൈല്‍ തകര്‍ത്തത്. ഇതിനൊപ്പം ഇനി പരീക്ഷിക്കാനുള്ളത് 3,500 കിലോമീറ്റര്‍ ദൂരം താണ്ടുന്ന മിസൈലാണെന്നതും ലോകശക്തികളെ അമ്പരപ്പിക്കുകയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിലേയും പസഫിക്കിലേയും അപ്രതിരോധ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യയെ പ്രഹരശേഷിയുള്ള രാജ്യമാക്കിയെന്നും നാവികസേന പറഞ്ഞു. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാന്‍ മാത്രമായി വികസിപ്പിച്ച അത്യാധുനിക മിസൈലുകളാല്‍ ഇന്ത്യ സമ്പന്നമായിരിക്കുന്നു. എല്ലാം തദ്ദേശീയമായി ഡിആര്‍ഡിഒ വികസിപ്പിച്ചതാണെന്നതും ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതായും നാവികസേന അറിയിച്ചു.
ഏത് ശത്രുനിരയേയും അതിശക്തമായി നേരിടാന്‍ ഇന്ത്യയ്ക്ക് ആകുമെന്ന ആത്മവിശ്വാസമാണ് നാവിക സേന പറയുന്നത്. ഹൃസ്വദൂരത്തിലും ദീര്‍ഘദൂരത്തിലും സഞ്ചരിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി-ബാലിസ്റ്റിക് മിസൈലുകളാണ് ഡിആര്‍ഡിഒ നാവിക സേനയ്ക്ക് വിവിധ ഘട്ടങ്ങളിലായി നല്‍കിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.