ലാഹോര്‍: പാകിസ്താനിലെ മുള്‍ട്ടാനിലുള്ള സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ ഇരുന്നൂറോളം മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെ കടുത്ത നടപടിക്ക് പഞ്ചാബ് (പാകിസ്ഥാന്‍) മുഖ്യമന്ത്രി പര്‍വേസ് ഇലാഹി ഉത്തരവിട്ടു. സംഭവത്തില്‍ വിദഗ്ധസമിതി അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
ലാഹോറില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള നിഷ്താര്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന്റെ മുകളില്‍ വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അഴുകിയ ജഡങ്ങള്‍ പരുന്തുകളും കഴുകന്മാരും കൊത്തിവലിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. അതേസമയം, അനാഥമായി ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തങ്ങളുടെ അനുയായികളുടേതാവാന്‍ സാധ്യതയുണ്ടെന്ന് ബലൂച് ഭീകര സംഘടന അറിയിച്ചു.
ആശുപത്രിയിലെ മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധി സമാന്‍ ഗുജ്ജാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആശുപത്രിയിലെത്തി മോര്‍ച്ചറി തുറക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇതിന് തയാറായില്ല. എന്നാല്‍, തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് അറിയിച്ചതോടെ മോര്‍ച്ചറി തുറക്കുകയായിരുന്നു. തുടര്‍ന്നാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പല മൃതദേഹങ്ങളും നഗ്‌നമാക്കപ്പെട്ട നിലയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായാണ് മൃതദേഹം സൂക്ഷിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. സംഭവത്തിന് പിന്നാലെ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിനെതിരെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.