ലക്ഷ്യം സാധാരണക്കാരുടെ ജീവിതം സുഗമമാക്കുക: 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ലക്ഷ്യം സാധാരണക്കാരുടെ ജീവിതം സുഗമമാക്കുക: 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മു കശ്മീരിലെ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടെ പുതിയ യൂണിറ്റുകള്‍ ഡിജിറ്റല്‍ സേവനങ്ങളെ ശാക്തീകരിക്കുകയും രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ക്ക് ഗതിവേഗം നല്‍കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനാണ് ആത്യന്തിക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 75 ജില്ലകളിലെ പൊതു-സ്വകാര്യ മേഖലകളിലായാണ് പുതിയ ബാങ്കിങ് യൂണിറ്റുകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ലളിതമായ ഡിജിറ്റല്‍ ചട്ടക്കൂടിനുള്ളില്‍ നിന്ന് പരമാവധി സേവനങ്ങള്‍ നല്‍കുന്ന സ്‌പെഷ്യല്‍ ബാങ്കിങ് സൗകര്യത്തിന്റെ ഭാഗമാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2014 വരെ ഫോണ്‍ ബാങ്കിങ് എന്ന പേരില്‍ രാജ്യത്ത് നിലനിന്നിരുന്ന സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിച്ച്, ഡിജിറ്റല്‍ ബാങ്കിങ് ഏര്‍പ്പെടുത്താനുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളുടെ ഫലമാണ് ഇന്നത്തെ ഈ കുതിപ്പെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

സാമ്പത്തിക കൈമാറ്റങ്ങളിലെ ചൂഷണം ഒഴിവാക്കുവാനും സുതാര്യത ഉറപ്പ് വരുത്താനും ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചതിലൂടെ സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.