ന്യൂഡൽഹി: വീണ്ടും തിരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം ഇത്തവണ രംഗത്തിരിക്കുന്നത്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് ഒന്ന് (1) എന്നെഴുതണമെന്ന നിർദ്ദേശം ആശയക്കുഴപ്പമുണ്ടാക്കും. അതിനാൽ ടിക്ക് മാർക്ക് ഇടുന്നതാണ് അനുയോജ്യമെന്ന് തരൂർ അഭിപ്രായപ്പെട്ടു.
ബാലറ്റ് പേപ്പറിൽ ഒന്നാമത് പേരുള്ള ഖർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. നേതൃത്വത്തിന്‍റെ വിവേചനത്തിനും വോട്ടര്‍പട്ടികയിലെ ക്രമക്കേടിനുമെതിരെ തരൂർ മുമ്പ് പലകുറി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പരാതികള്‍ നിര്‍ദാക്ഷണ്യം തിരഞ്ഞെടുപ്പ് സമിതി തള്ളുകയാണ് ഉണ്ടായത്. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും. രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നാടകീയ നീക്കങ്ങളാണ് നടന്നത്.
വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കില്‍ രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക്.
ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍ ഖര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖര്‍ഗെയ്ക്ക് പിന്നില്‍ അണിനിരന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.