'രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്പെടുന്നതാണ്': നിര്‍മലാ സീതാരാമന്‍

'രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്പെടുന്നതാണ്': നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നില്ല ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുന്നതാണ് പ്രശ്‌നമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രൂപയുടെ മൂല്യം 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ഡോളര്‍ ശക്തിപ്രാപിക്കുന്നതായാണ് കാണുന്നത്. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ഇന്ത്യന്‍ രൂപ ചെറുത്തു നിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളര്‍ന്നു വരുന്ന മറ്റ് വിപണി കറന്‍സികളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവച്ചതെന്നും ധനമന്ത്രി പറഞ്ഞു.

ആര്‍ബിഐയുടെ ശ്രമങ്ങള്‍ ഇപ്പോഴത്തെ ചാഞ്ചാട്ടം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ഈ ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആര്‍ബിഐ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.