എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം; ദയാബായിയ്ക്ക് രേഖാമൂലം ഉറപ്പ് കൈമാറി സർക്കാർ

എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം; ദയാബായിയ്ക്ക് രേഖാമൂലം ഉറപ്പ് കൈമാറി സർക്കാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനായി സർക്കാർ ഇന്ന് രേഖാമൂലം ഉറപ്പുകൾ കൈമാറി. പ്രായോഗികമായി എന്തു നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനങ്ങൾ രേഖാമൂലം കൈമാറിയത്.

ഇന്നലെ സമരസമിതി നേതാക്കളുമായി സർക്കാർ ചർച്ച നടത്തിയതിന് പിന്നാലെ മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും ദയാബായിയെ കണ്ട് യോഗ തീരുമാനങ്ങൾ രേഖാമൂലം കൈമാറാമെന്ന വാഗ്ദാനവും നൽകി. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ദയാബായി ഇന്നു തീരുമാനമെടുക്കും. ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരു വർഷത്തിനകം കാസർകോട്ട് ഒരുക്കുമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

കാസർകോട്ടെ സർക്കാർ ആശുപത്രികളിൽ കൂടുതല്‍ സൗകര്യം ഒരുക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും കുട്ടികൾക്കായി പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കും. പ്രത്യേക മെഡിക്കൽ ക്യാംപുകൾ തുടങ്ങാനും തീരുമാനിച്ചു.

ദയാബായിയുടെ സമരം 16–ാം ദിവസത്തിലേക്കു കടക്കുകയും പിന്തുണ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിമാർ കൂടിക്കാഴ്ചയ്ക്കു തയാറായത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദായാബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.