കാബൂള്‍: കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ താലിബാന്‍ ഭരണകൂടം കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ട യുവതി ആത്മഹത്യ ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന്‍ പദ്ധതിയിട്ടത്. ഇതിനു തൊട്ടു മുന്‍പ് പൊതു അപമാനം ഒഴിവാക്കാന്‍ യുവതി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ഒക്ടോബര്‍ 13 ന് താലിബാന്‍ വധിച്ചിരുന്നു.
വനിതാ ജയിലില്ലാത്തതിനാലാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചതെന്ന് താലിബാന്‍ ഫോര്‍ ഘോറിന്റെ പ്രവിശ്യാ പോലീസ് മേധാവിയുടെ ആക്ടിംഗ് വക്താവ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. താലിബാന്‍ സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് കാരണം.
ഒളിച്ചോടി പിടിക്കപ്പെട്ടാല്‍ കല്ലെറിഞ്ഞു കൊല്ലുകയാണ് താലിബാന്റെ ശിക്ഷ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ വലിയ തോതില്‍ മനുഷ്യാവകാശ പ്രതിസന്ധി നേരിടുകയാണ്.
വിദ്യാഭ്യാസം, ജോലി, പൊതു പങ്കാളിത്തം, ആരോഗ്യം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങള്‍ പരക്കേ നിഷേധിക്കപ്പെടുന്നുണ്ട്. മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.