ഇറ്റലി: ഫ്രാൻസിസ് പാപ്പായുടെ പുതിയ ഗ്രന്ഥമായ "ദൈവത്തിന്റെ നാമത്തിൽ ഞാൻ ആവശ്യപ്പെടുന്നു. പ്രത്യാശയുടെ ഭാവിക്കായുള്ള 10 പ്രാർത്ഥനകൾ " എന്ന പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ പ്രസിദ്ധീകരിച്ചു. ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പയിൽ ഞായറാഴ്ചയാണ് ഉദ്ധരണികൾ പ്രസിദ്ധീകരിച്ചത്. ഒക്ടോബർ 18 ആം തിയതി ചൊവ്വാഴ്ച പുസ്തകം വായനക്കാർക്ക് ലഭ്യമാകും.
മാർപാപ്പയായി സ്ഥാനമേറ്റതിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ലോകരാജ്യങ്ങൾ തമ്മിലുള്ള ഐക്യവും മനുഷ്യരുടെ സമാധാനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹെർമാൻ റേയെസ് അൽക്കയ്ഡ് എഡിറ്റ് ചെയ്ത പുസ്തകത്തിൽ സഭയുടെ പ്രബോധനങ്ങൾ അനുസ്മരിച്ചു കൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് യുദ്ധം കൊണ്ട് പരിഹാരം കാണാമെന്നകാര്യം സംശയലേശമന്യേ നിഷേധിക്കുന്ന പാപ്പാ യുദ്ധം മനുഷ്യകുലത്തിന്റെ തോൽവിയാണെന്ന് തറപ്പിച്ച് പറയുന്നു.
നല്ല രാഷ്ട്രീയത്തിന്റെ ലക്ഷ്യം സമാധാനമായിരിക്കണം. നല്ല ക്രൈസ്തവർ എപ്പോഴും മറ്റുള്ളവരുമായി സംവാദം തേടണം. പൊതുവായ പ്രത്യാശയ്ക്ക് വഴിതെളിക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. സമാധാനം കെട്ടിപ്പടുക്കുന്ന സാമൂഹിക പ്രക്രിയയിൽ പങ്കുചേരാൻ നമുക്കെല്ലാവർക്കും കഴിയുമെന്നും ഫ്രാൻസിസ് പാപ്പ തന്റെ പുസ്തകത്തിലൂടെ സന്ദേശം നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.