ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഇന്ന് ഡല്‍ഹിയില്‍;195 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും

ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഇന്ന് ഡല്‍ഹിയില്‍;195 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ നേരിടാനുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മയായ ഇന്റർപോളിന്റെ (അന്താരാഷ്‌ട്ര ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ) 90-ാം ജനറൽ അസംബ്ലി ഇന്ന് മുതൽ 21വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കും.ഇന്നുച്ചയ്‌ക്ക് 1.45ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നും മന്ത്രിമാർ, പോലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികൾ പങ്കെടുക്കും. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഇന്റർപോൾ പൊതുസഭ അംഗീകരിച്ചിരുന്നു. ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയാണ് ജനറൽ അസംബ്ലി. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി, സെക്രട്ടറി ജനറൽ ജുർഗൻ സ്റ്റോക്ക്, സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ തുടങ്ങിയവരും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.