ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പുതിയ സ്വീഡിഷ് പ്രധാനമന്ത്രി

ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പുതിയ സ്വീഡിഷ് പ്രധാനമന്ത്രി

സ്റ്റോക്ക്ഹോം: മോഡറേറ്റ് പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റേഴ്‌സണെ സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ സ്വീഡിഷ് പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 58 കാരനായ ഉള്‍ഫ് 173 നെതിരെ 176 അനുകൂല വോട്ടുകള്‍ നേടിയാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ക്രിസ്റ്റേഴ്‌സന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവച്ചത്.

തിരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടിയായ മോഡറേറ്റ് പാര്‍ട്ടിയടങ്ങുന്ന സഖ്യം 349 ല്‍ 176 സീറ്റ് നേടിയപ്പോള്‍ മഗ്ദലേനയുടെ മധ്യ - ഇടതുപക്ഷ സഖ്യത്തിന് 173 സീറ്റുകളാണ് ലഭിച്ചത്. മോഡറേറ്റ് പാര്‍ട്ടി, ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ്, ലിബറല്‍ പാര്‍ട്ടി എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേരുന്ന സഖ്യ സര്‍ക്കാരിനെയാണ് ഉള്‍ഫ് നയിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.