കോവിഡ് പ്രതിരോധത്തിന് ഗ്ലൗസ് വാങ്ങിയതിലും വന്‍ ക്രമക്കേട്; മുന്‍ പരിചയമില്ലാത്ത കമ്പനിയ്ക്ക് നല്‍കിയത് 12 കോടി രൂപയുടെ കരാര്‍

കോവിഡ് പ്രതിരോധത്തിന് ഗ്ലൗസ് വാങ്ങിയതിലും വന്‍ ക്രമക്കേട്; മുന്‍ പരിചയമില്ലാത്ത കമ്പനിയ്ക്ക് നല്‍കിയത് 12 കോടി രൂപയുടെ കരാര്‍

കൊച്ചി: മാസ്‌കിലും പി.പി.ഇ കിറ്റിലും മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ ഗ്ലൗസ് വാങ്ങിയതിലും വന്‍ കൊള്ള നടന്നതായി രേഖകള്‍.

കേരളത്തിലെ കടകളില്‍ വില്‍ക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് രണ്ടാം കോവിഡ് തരംഗത്തിനിടെ വാങ്ങിയത്. ഒരു കോടി വിനൈല്‍ നൈട്രൈല്‍ ഗ്ലൗസിന് ജിഎസ്ടി സഹിതം 12.15 കോടി രൂപ നല്‍കിയാണ് വാങ്ങല്‍ നടത്തിയത്. അതായത് ഒരു ഗ്ലൗസിന് 12.15 രൂപ.

പകുതി തുകയായ ആറ് കോടി രൂപ മുന്‍കൂറായി നല്‍കിയായിരുന്നു ഇടപാട്. എന്നാല്‍ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തില്‍ എത്തിച്ചുമില്ല.

ഒരു ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ ഒരു കോടി ഗ്ലൗസുകള്‍ നല്‍കാമെന്നും യു.കെയില്‍ നിന്ന് ഗ്ലൗസുകള്‍ ഇറുക്കുമതി ചെയ്ത നല്‍കും എന്നുമായിരുന്നു വാഗ്ദാനം. മറ്റൊന്നും നോക്കാതെ 2021 മെയ് 31 ന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ നല്‍കി.

മെയ് 27 ന് കേരളത്തിലെ കടകളില്‍ ഒരു ഗ്ലൗസ് 5.75 രൂപയ്‌ക്കേ വില്‍ക്കാവൂ എന്ന് ഇതേ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ തന്നെ ഉത്തരവ് ഉറക്കിയിരുന്നു. ഇത് മറന്നാണ് ഇരിട്ടിയിലധികം രൂപയ്ക്ക് നാല് ദിവസത്തിന് ശേഷം ഇവര്‍ തന്നെ കേരളത്തിലെ ഒരു കമ്പിനിയുമായി കരാറില്‍ എത്തിയത്. മാത്രമല്ല ജൂണ്‍ മൂന്നിന് പകുതി തുകയായ 6.07 കോടി രൂപ കരാറുകാരന് നല്‍കി.

പണം വാങ്ങിയ ശേഷം ജൂണ്‍ 16 ന് 20 ലക്ഷം ഗ്ലൗസ് എത്തി. ജൂണ്‍ 28 ന് ബാക്കി 60 ലക്ഷം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 21.6 ലക്ഷം മാത്രം എത്തിച്ചു. പകുതി തുക മുന്‍കൂര്‍ വാങ്ങിയെങ്കിലും പകുതി പോലും എത്തിച്ചില്ല.

ഗ്ലൗസ് വൈകിയതോടെ കേരളത്തില്‍ നിന്ന് പ്രാദേശികമായി വാങ്ങി കരാര്‍ റദ്ദാക്കി. പക്ഷേ ഇതൊന്നും കാര്യമാക്കാതെ കമ്പനി പിന്നീട് 58.40 ലക്ഷം ഗ്ലൗസ് എത്തിച്ചെങ്കിലും ഇത് ഇപ്പോഴും കെ.എം.എസ്.സിഎല്‍ ഗോഡൗണില്‍ പൊടി പിടിച്ച് കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.