കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം തേടി എം സി കമറുദ്ദീൻ എം എൽ എ ഹൈക്കോടതിയിലേക്ക്. അതേസമയം, കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ കമറുദ്ദീൻ അറസ്റ്റിലായ ആദ്യ മൂന്നു കേസുകളിലാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമറുദ്ദീൻ ജാമ്യ അപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുന്നത് ജാമ്യാപേക്ഷ നൽകിയാലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിൽ സമയമെടുക്കും എന്നാണ് വിലയിരുത്തൽ. ഇതിനിടെ എം എൽ എയെ 36 കേസുകളിൽ കൂടി ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. രണ്ടു കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിനു വേണ്ടിയാണ് കമറുദ്ദീനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടത്.
രണ്ട് അപേക്ഷകളാണ് ഇതിനായി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും മറ്റ് രണ്ടു പേരെയും അന്വേഷണസംഘത്തിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കൂട്ടു പ്രതികളെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.