മലനിരകളില്‍ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി അധികൃതർ

മലനിരകളില്‍ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി അധികൃതർ

ഫുജൈറ: മലനിരകളില്‍ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി നാഷണല്‍ സേർച്ച് ആന്‍റ് റെസ്ക്യൂ സെന്‍റർ. ജബല്‍ മെബ്ര മലനിരകളിലാണ് 64 വയസുളള സ്വദേശി കുടുങ്ങിയത്. അദ്ദേഹം പൂർണമായും തളർന്നിരുന്നുവെന്നും വീഴ്ചയില്‍ ശരീരത്തില്‍ ഒന്നിലധികം പൊട്ടലുണ്ടായിരുന്നുവെന്നും ഫുജൈറ പോലീസ് ഓപ്പറേഷന്‍സിന്‍റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ എന്‍ എസ് ആർ സി സംഘം ഹെലികോപ്റ്ററില്‍ ഇയാളെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് തുടർ ചികിത്സയ്ക്കായി ഇയാളെ ദിബ്ബയിലെ ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.