വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നവംബറിൽ വടക്കൻ ഇറ്റലി സന്ദർശിക്കും. പീഡ്‌മോണ്ടിലെ അസ്തി പട്ടണത്തിലാണ് പാപ്പ സന്ദർശനം നടത്തുക. ബന്ധുവിന്റെ 90-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് മാർപാപ്പായുടെ നവംബർ 19, 20 തീയതികളിൽ അസ്തി സന്ദർശിക്കുന്നത്.
19നു വൈകുന്നേരം നടക്കുന്ന ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മാർപാപ്പ പിറ്റേദിവസം ഞായറാഴ്ച രാവിലെ 11ന് അസ്തി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് രൂപതയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് വത്തിക്കാനിലേക്കു മടങ്ങും.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പാപ്പ തന്റെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പൊന്തിഫിക്കൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചർ പ്രസ്താവനയിൽ വ്യക്തമാക്കി.
മാർപാപ്പയുടെ സന്ദർശനത്തിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് അസ്തിയിലെ ബിഷപ്പ് മാർക്കോ പ്രസ്റ്റാരോ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്യാൻ എല്ലാ ഒരുക്കങ്ങളും ഉടൻ പൂർത്തിയാക്കും. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട സന്ദർശനത്തിന്റെ ഒരു ഭാഗം സ്വകാര്യമായിരിക്കണമെന്ന പാപ്പയുടെ ആഗ്രഹത്തെ മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർപാപ്പയുടെ പിതാവ് മരിയ ഹൊസെ ബെർഗോളിയോ അസ്തി പ്രവിശ്യയിലെ പൊർട്ടാകൊമാറോയിലാണു ജനിച്ചത്. പിന്നീട് 1929 ൽ കുടുംബം അർജന്റീനയിലേക്കു കുടിയേറുകയായിരുന്നു.
1936 ഡിസംബർ 17ന് ബുവാനോസ് ആരീസിലെ ബ്യൂണസ് ഐറിസിൽ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ എന്ന ഫ്രാൻസിസ് മാർപാപ്പ ജനിച്ചത്. മാർപാപ്പയുടെ അമ്മ റെജീന സിവോരിയും വടക്കൻ ഇറ്റാലിയൻ വംശജയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.