ഷാ‍ർജയില്‍ വാടകകരാറില്‍ ഇളവ്

ഷാ‍ർജയില്‍ വാടകകരാറില്‍ ഇളവ്

ഷാ‍ർജ:  വാടകകരാർ അറ്റസ്റ്റേഷന്‍ ഫീസില്‍ ഇളവ്;  കോവിഡ് പശ്ചാത്തലത്തിലാണ് നഗരസഭയുടെ തീരുമാനം. നാലു ശതമാനത്തില്‍ നിന്ന് രണ്ടുശതമാനമാക്കിയാണ് ഫീസ് കുറച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പടെയുളളവർക്ക് ഏറെ പ്രയോജനപ്രദമാണ് തീരുമാനം. തീരുമാനങ്ങള്‍ വിശദീകരിച്ച ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി ഭരണാധികാരിയുടെ മനുഷ്യത്വപരമായ പ്രവ‍ർത്തനത്തെ പ്രശംസിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.