തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതിപക്ഷ നിരയിലും യുഡിഎഫിലും ഭിന്നത. ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള കേരളത്തിലെ നേതാക്കള്‍ എത്തിയിരുന്നു. ഗവര്‍ണര്‍ നിലവില്‍ സ്വീകരിച്ച നടപടി ശരിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവും അനധികൃതമാണ്. യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികള്‍ നടത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിയമലംഘനമാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ നടക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്ന് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിസിമാരോട് രാജിവക്കാന്‍ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്. പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായി സര്‍ക്കാര്‍ നിയമിച്ചത്. ഗവര്‍ണറുടെ സംഘപരിവാര്‍ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം തന്നെ ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.