രാജ്യത്തിന്റെ കരുത്ത് വര്‍ധിക്കും; സേനയില്‍ കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ കരുത്ത് വര്‍ധിക്കും; സേനയില്‍ കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സായുധ സേനയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ പുരോഗതി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ എട്ട് വര്‍ഷമായി സേനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും സ്ത്രീശക്തി വരും വര്‍ഷങ്ങളില്‍ അടയാളപ്പെടുത്താന്‍ കഴിയുമെന്നും മോഡി പറഞ്ഞു.

രാജ്യസുരക്ഷയുടെ നട്ടെല്ലാണ് സായുധസേന. അതിന്റെ നെടുതൂണായി വനിതാ ഉദ്യോഗസ്ഥര്‍ മാറും. സൈനികരുടെ ശ്രമഫലമായാണ് ഓരോ ഇന്ത്യന്‍ പൗരനും സുരക്ഷിതമായി ഉറങ്ങുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കാര്‍ഗിലില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരത പൂര്‍ണമായും അവസാനിച്ചതിന്റെ ആഘോഷമാണ് ദീപാവലിയെന്ന് കാര്‍ഗിലിന്റെ വിജയഭൂമിയില്‍ നിന്ന മോഡി പറഞ്ഞു. ധീര ജവനാന്മാരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലിയുടെ അര്‍ത്ഥം തന്നെ ഭീകരതയുടെ അന്ത്യമെന്നാണെന്നും അത് സാധ്യമാക്കിയ ഇടമാണ് കാര്‍ഗിലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.