ദുബായ്: ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം വിപുലീകരിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. 2020 നവംബറിലാണ് ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായത്. ഇത് മേഖലയില്‍ വലിയ മാറ്റമാണ് വരുത്തിയത്. എമിറേറ്റിലെ റോഡുകളിലെ യാത്രാസമയം കുറക്കാന്‍ സാധിച്ചതായി ആർടിഎ വിലയിരുത്തുന്നു.
ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം വിപുലപ്പെടുത്തിയതോടെ ഗതാഗത നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്തി. പോലീസില്‍ നിന്നും മറ്റുമുളള അടിയന്തിര സന്ദേശങ്ങള്‍ക്ക് വേഗത്തില്‍ മറുപടി അയക്കാനും നടപടികള്‍ കൈക്കൊള്ളാനും സാധിച്ചു. ഐ.ടി.എസ്. പദ്ധതിയുടെ ഒന്നാംഘട്ടം പിന്നിടുമ്പോൾ എമിറേറ്റിലെ പ്രധാന റോഡ് ശൃംഖലയുടെ മൊത്തം വിസ്തീർണം പതിനൊന്നിൽനിന്ന് 60 ശതമാനമായി ഉയർന്നുവെന്നും ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.
ഐടിഎസ് സംവിധാനത്തിന്‍റെ രണ്ടാം ഘട്ടം ഉടനെ ആരംഭിക്കും. ഇതോടെ റോഡുകളുടെ വിസ്തീർണം 480 ല്‍ നിന്ന് 710 കിലോമീറ്ററായി ഉയരും. ആദ്യഘട്ടത്തിൽ 112 സന്ദേശചിഹ്നങ്ങൾ നവീകരിച്ച് പുനഃസ്ഥാപിച്ചു. പുതുതായി 116 നിരീക്ഷണ ക്യാമറകൾകൂടി സ്ഥാപിച്ചതിലൂടെ മൊത്തം നിരീക്ഷണക്യാമറകളുടെ എണ്ണം 235 ആയി ഉയർന്നു.വാഹനങ്ങളുടെ വേഗത അളക്കാന്‍ 115 ഉപകരണങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളറിയാന്‍ 17 ആർ ഡബ്ല്യൂ ഐ എസും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം ദുബായിയെ ലോകത്തെ മികച്ച നഗരമാക്കാന്‍ സഹായിച്ചുവെന്നും ആർടിഎ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.