ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശി അജിത് മാത്യു കുവൈറ്റിൽ നിര്യാതനായി

ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശി അജിത് മാത്യു കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: കോട്ടയം മുട്ടമ്പലം സ്വദേശി അജിത് മാത്യു മുല്ലക്കൽ (46 വയസ്) നിര്യാതനായി. സംസ്ക്കാരം
നാട്ടിൽ പിന്നീട്.
തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റ് ഗൾഫ് ബാങ്കിലെ ഒറാക്കിൾ ഡേറ്റാബേസ് അ ഡ്മിനിസ്ട്രേറ്ററാണ് അജിത് മാത്യു.
ഭാര്യ: സൻസു മാത്യൂ ഈപ്പൻ (മൈക്രോബയോളജിസ്റ്റ് ഫർവാനിയ ഹോസ്പിറ്റൽ കുവൈറ്റ്)
മക്കൾ: റിയാൻ അജിത് മാത്യൂ ,റോസിൻ അജിത് മാത്യു, (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഡി പി എസ് അഹമ്മദി).
കുവൈറ്റ് സെൻറ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ചർച്ച് (വലിയ പള്ളി) ഇടവകാംഗമാണ് പരേതൻ.

സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ മൃതദേഹം നാളെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.