ന്യൂദൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ 2,120 പാകിസ്ഥാനികൾ, 188 അഫ്ഗാനികൾ, 99 ബംഗ്ലാദേശികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായി രാജ്യസഭയിൽ അറിയിച്ചു.
2017 മുതൽ 2020 സെപ്റ്റംബർ 17 വരെ 44 രാജ്യക്കാരിൽ നിന്നും 2,729 പേർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
2,120 പാകിസ്ഥാൻ, 188 അഫ്ഗാനിസ്ഥാൻ, 99 ബംഗ്ലാദേശ് പൗരന്മാർക്ക് പുറമെ 60 അമേരിക്കക്കാർ, 58 ശ്രീലങ്കൻ, 31 നേപ്പാളി, 20 ബ്രിട്ടീഷ്, 19 മലേഷ്യൻ, 14 കനേഡിയൻ, 13 സിംഗപ്പൂർ പൗരന്മാർക്കും ഇതേ കാലയളവിൽ ഇന്ത്യൻ പൗരത്വം ലഭിച്ചതായി നിത്യാനന്ദ് റായ് സഭയെ രേഖാമൂലം അറിയിച്ചു .
കടപ്പാട് : പി ടി ഐ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.