ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുനിന്നാല്‍ വിസ റദ്ദാകുമെന്ന് കുവൈറ്റ്

ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുനിന്നാല്‍ വിസ റദ്ദാകുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസികള്‍ ആറ് മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്ത് നിന്നാല്‍ വിസ റദ്ദാകുമെന്ന് ആഭ്യന്തരമന്ത്രാലയം. ജവാസത്ത് ഓഫീസുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

2022 ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ ഇതിനുളള കാലാവധി കണക്കാക്കും. ആറ് മാസം കഴിഞ്ഞും വിദേശികള്‍ പുറത്ത് തന്നെയാണെങ്കില്‍ ഇഖാമ റദ്ദാകും. കോവിഡ് സാഹചര്യത്തില്‍ ആറ് മാസത്തില്‍ ഇഖാമ റദ്ദാകുന്നത് താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. കോവിഡ് നിയന്ത്രങ്ങളില്‍ രാജ്യമെങ്ങും ഇളവ് വന്നതോടെയാണ് വീണ്ടും മാനദണ്ഡങ്ങളെല്ലാം പുനസ്ഥാപിച്ചത്. 

ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുളള പ്രവാസികള്‍ ജനുവരി 31 ന് മുന്‍പ് തിരിച്ചെത്തണം.2022 ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ കാലാവധി കണക്കാക്കുന്നതിനാലാണ് ഇത്. തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാകും. ആര്‍ട്ടിക്കിള്‍ 23,24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ആര്‍ട്ടിക്കിള്‍ 17, 19 ഇഖാമക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.