കേരള ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പടെ 5 ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചു

കേരള ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പടെ 5 ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചു

ഐ.എസ്.എല്‍ സീസണിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം അഞ്ച് ടീമുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും (എ.എഫ്.സി) ദേശീയ ഫെഡറേഷന്റെയും (എ.ഐ.എഫ്.എഫ്) വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ 5 ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചു. കായികം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍, നിയമം, സാമ്പത്തികം എന്നീ 5 വിഭാഗങ്ങളില്‍ എ.എഫ്.സിയുടെ മാനദണ്ഡം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ലൈസന്‍സ് നിഷേധിക്കാന്‍ കാരണം.

ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എന്നിവയാണ് ബ്ലാസ്റ്റേഴ്‌സിനു പുറമേ ലൈസന്‍സ് ലഭിക്കാത്ത ക്ലബ്ബുകള്‍. ക്ലബ്ബുകള്‍ക്ക് അപ്പീല്‍ നല്‍കുകയോ ലൈസന്‍സ് ഇളവു നല്‍കണമെന്ന് അപേക്ഷിക്കുകയോ ചെയ്യാം. ലൈസന്‍സ് ലഭിക്കാത്ത ക്ലബ്ബുകള്‍ക്ക് ഐ.എസ്.എല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ലീഗുകളിലും എ.എഫ്.സി ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കാന്‍ അനുമതിയില്ലെന്നാണ് ചട്ടം. എങ്കിലും മുൻപ് ചില സന്ദര്‍ഭങ്ങളില്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

അതിനാല്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ ഇളവു ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ എഫ്സി ഗോവ, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി, മുംബൈ സിറ്റി എഫ്സി ക്ലബുകള്‍ക്ക് പുതിയ സീസണിലേക്കുള്ള ലൈസന്‍സ് ലഭിച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.